Tuesday, December 23, 2008

നിശബ്ദനായിരിക്കൂ‍...

1
‘നിശബ്ദനായിരിക്കൂ‍...
ദയവായി
എന്റെ ജീവിതം നശിപ്പിക്കാതിരിക്കൂ‍...‘

2
പിശാച്ച് ബധിച്ച ഗന്ധര്‍വാ
എന്റെ കാതുകളുടെ നിലാവസ്ത്രം
ആ കറുത്തതന്ത്രികള്‍ വലിച്ചുകീറികളഞ്ഞിരിക്കുന്നു.
നിന്റെ കരങ്ങളില്‍ വിജിംഭൃതമായിരിക്കുന്ന ആസുരസംഗീതം
എന്റെ ആത്മവിനെ ഞെരിച്ചമര്‍ത്തുന്നു.
ഞരമ്പുകള്‍ വലിഞ്ഞു മുറുകുമ്പോള്‍,
നിന്റെ ശരീരത്തില്‍ എന്റെ കാമനകള്‍ പൂവണിയുന്നതായി
ആസക്തസ്വപ്നങ്ങള്‍ കാണുന്നു.
പാപക്കടിയില്‍ നീലിച്ച മുലകള്‍ക്കിടയില്‍
നിന്നും മഞ്ഞപുകച്ചുരുളുകള്‍ ഉയരുന്നു.

3
തുടകള്‍ക്കിടയിലെ ആഴികളിലേക്ക്
സുഖസുഗന്ധികളായ എണ്ണകളുമായി
എതു താഴ്വരങ്ങള്‍ കടന്നാണ്
നിന്റെ വന്യഗാനധാരകളെത്തുന്നത്?

ഒരു കയ്യില്‍ കത്തിയും മറുകയ്യില്‍ തോക്കുമായി
പിയ്യാനോയുടെ അടിയിലെ ഇരുണ്ട പാട്ടില്‍ നീയെന്തിനെന്‍
പൂച്ചകള്‍ക്കായി കാത്തിരിക്കുന്നു?

കണ്ണീരില്‍ നീന്തവെ
നീയെന്തിന് ചൂടുള്ള വിയര്‍പ്പായി പെയ്യുന്നു?

4
മലിനയായ നിന്റെ പുഴയില്‍ നിന്നു മോന്തവെ
ഞാന്‍ മരണത്തെ പറ്റി ആതുരയാകുന്നുവല്ലോ
നീ മരണത്തെപറ്റി പാടുമ്പോള്‍
ഞാന്‍ ഒരു മദജലത്തുള്ളിയാകുന്നുവല്ലോ
നീ കണ്ണീരില്‍ നനഞ്ഞ് തേങ്ങവെ
ഞാന്‍ ഒരു കുഞ്ഞിനെപ്പോലെ ചിരിക്കുന്നുവല്ലോ

5
നമ്മളിലാര്‍ക്കായിരുന്നൂ ഭ്രന്ത്, മറന്നുപോകുന്നു...

6
സത്യം, നിന്റെ ശബ്ദങ്ങളില്‍ അലിയുന്നു.
നീ പ്രപഞ്ചത്തെ വഞ്ചിക്കുന്നു.
ഞാന്‍ ഒഴിഞ്ഞ തെരുവിലൂടെ ചിത്തരോഗിണിയായി പറക്കുന്നു.
പനിനീര്‍ചെടിയുടെ മുള്ളുകള്‍ കൊണ്ട് ഞരമ്പ് മുറിക്കുന്നു.
എന്റെ ചേതനയുടെ അവസാന നാളം,
അവശ്ശപ്രകാശം, മുട്ടുകുത്തിക്കേഴുന്നു.
‘നിശബ്ദനായിരിക്കൂ‍...
ദയവായി
എന്റെ ജീവിതം നശിപ്പിക്കാതിരിക്കൂ‍...‘


പക്ഷെ, നീ,
വെയില്‍കുത്തിച്ചിക്ക് വായുവില്‍ പിറന്ന മൃഗതൃഷ്ണ,
പിശാച് ബാധിച്ച ഗന്ധര്‍വന്‍,
തുടര്‍ന്നും
പാടി രസിക്കുന്നൂ...

12 comments:

പൂജ്യം സായൂജ്യം said...

ഞരമ്പുകള്‍ വലിഞ്ഞു മുറുകുമ്പോള്‍,
നിന്റെ ശരീരത്തില്‍ എന്റെ കാമനകള്‍ പൂവണിയുന്നതായി
ആസക്തസ്വപ്നങ്ങള്‍ കാണുന്നു.
പാപക്കടിയില്‍ നീലിച്ച മുലകള്‍ക്കിടയില്‍
നിന്നും മഞ്ഞപുകച്ചുരുളുകള്‍ ഉയരുന്നു.

പൂജ്യം സായൂജ്യം said...
This comment has been removed by the author.
കാപ്പിലാന്‍ said...

super :)

Anonymous said...

എന്റെ കാതുകളുടെ നിലാവസ്ത്രം

പിയ്യാനോയുടെ അടിയിലെ ഇരുണ്ട പാട്ടില്‍

വെയില്‍കുത്തിച്ചിക്ക് വായുവില്‍ പിറന്ന മൃഗതൃഷ്ണ,
പിശാച് ബാധിച്ച ഗന്ധര്‍വന്‍,

പനിനീര്‍ചെടിയുടെ മുള്ളുകള്‍ കൊണ്ട് ഞരമ്പ് മുറിക്കുന്നു.


ബിംബമെന്നോ രൂപകമെന്നോ തിരിച്ചറിയാനാവാത കല്‍പ്പനകള്‍..
പാപബോധങ്ങള്‍..
പനിനീര്‍ച്ചെടിയാല്‍ പോലും മുറിവേല്‍ക്കപ്പെടുന്ന ചിന്തകള്‍..
ബഹുസ്വരങ്ങള്‍..
പ്രയോഗിച്ച് പഴഞ്ചനായിപ്പോയ കാവ്യരീതികള്‍

പൂജ്യം സായൂജ്യം said...

ലാലിന്റെ വിമര്‍ശങ്ങല്‍ക്ക് ഒരുപാട് നന്ദി
ഇതു ആധുനികതയുടെ പ്രേതമാണ്
ഇതു വരെ ആരുമത് ചൂണ്ടികാട്ടിയിട്ടില്ല
എന്റെ വയന ആധുനികത താണ്ടിയിട്ടില്ല
മലയാളത്തില്‍ ചുള്ളികാടിനു ശേഷം നല്ല ഒരു കവി വ്ന്നിട്ടുമില്ല

അതിന്റെ ഒക്കെ ഒരു പ്രശ്നമാ...

എന്റെ പ്രശ്നങ്ങളും പഴയാതാ...

Anonymous said...

nice blog.

പി എം അരുൺ said...

നിന്റെ കവിതകൾ നിന്റെ സമരങ്ങളാകട്ടെ

Anonymous said...

എന്നാകിലും ഇത്തരത്തിലുള്ള വരികള്‍ കുറിക്കുന്ന ചങ്കൂറ്റത്തെ സമ്മതിക്കാതെയും വയ്യ.

Anil cheleri kumaran said...

നമ്മളിലാര്‍ക്കായിരുന്നൂ ഭ്രന്ത്, മറന്നുപോകുന്നു...

ഒത്തിരി ഇഷ്ടമായി എല്ലാ വരികളും

പൂജ്യം സായൂജ്യം said...

ചങ്കൂറ്റം എനിക്കില്ല
ഇതു കള്ളപ്പേരല്ലെ ലാലെ

കുമരനും നന്ദി

ബോധി നിനക്കും

പിന്നെ എനിക്കും

Ranjith chemmad / ചെമ്മാടൻ said...

എഡിറ്ററുടെ ദുര്‍‌വ്വാശികള്‍ക്ക് മുന്‍പില്‍
തലകുനിക്കാത്ത ബ്ലോഗിന്റെ വിശാലതയില്‍
ഇങ്ങനെയും വായിക്കാന്‍ കിട്ടുന്നു...
മഹേഷ് പറഞ്ഞത് ശരിയാണെങ്കിലും
വ്യത്യസ്ഥത മണക്കുന്നു, ഓരോ രചനയിലും....
"ഒരമളി"വളരെ വ്യത്യസ്ഥമായി തോന്നി...
ആശംസകള്‍....

മനുഷ്യജീവി said...

ഓരോ വരിയും എനിക്കിഷ്ടായി....
ഒരുപാട് ഒരുപാട് ഇഷ്ടമായി.....
ആശംസകള്‍....