അതിലോല ധൂമങ്ങള്‍ കൊണ്ടെനിക്കു നീ സമ്മാനിച്ച മൂടുപടങ്ങള്‍...
കവിതയെന്നു പേരിട്ട് അയച്ചു തന്നിരുന്ന അസഭ്യപദാവലികള്‍, ആസക്തികള്‍...
മിന്നിമറഞ്ഞ യഥാര്‍ത്ഥകവിതകള്‍... നിന്റെ പൌരുഷം എന്റെ കറുത്ത കടലാസുകളില്‍
കുത്തി-
ക്കുറിച്ചവ...
എന്റെ പേരിലെടുത്ത ‘മാക്ബെത്ത്’ നീ തിരികെ നല്കാഞ്ഞതിനാല് വയനശാലയില്‍ ഞാന്‍ പിഴയടച്ചതിന്റെ രശീത്...
വേഴ്ച്ചയില്‍ നീയെനിക്കേകിയ വേര്‍പ്പിന്റെ തുള്ളികള്‍ കോര്‍ത്തിട്ട മാലകള്‍...
നിന്റെ ഉഷ്ണങ്ങളില്‍ തളര്‍ന്നുവീണ നമ്മുടെ ചെമ്പരത്തികള്‍...
നിന്റെ ചോര പുരണ്ട ഒരു മദ്യകുപ്പിച്ചില്ല്...
‘
ഭൂതാവിഷ്ടരി’ല്‍ ഉണക്കി സൂക്ഷിച്ച പൂവോടുകൂടിയ കുറുഞ്ഞിച്ചെടി...
എല്ലാം ജീവനുള്ള കല്ലറയിലെ വെണ്ണക്കല്ലുകള്‍...സ്വപ്നങ്ങള്‍ മോന്തി മത്തടിക്കുന്ന മൃതശരീരം...ഞാന്‍...ഞാന്‍ ഞെരിപിരി കൊള്ളുന്നു...
നീയെനിക്കേകിയ സുരതസൌഭാഗ്യങ്ങള്‍ ഓര്‍മ്മപ്പെടുത്തുന്ന അവയുടെ അടിയില്‍ ഞാനിന്നും ഞെരിപിരി കൊള്ളുന്നു...ശ്യാം ഞാന്‍ നിന്റെ പെണ്ണിന്റെ ബാധ കയറിയവളായി പോകുന്നു...