Saturday, March 21, 2009

പാഠ്യപദ്ധതി

കത്തുന്ന സ്നേഹം കൈകാര്യം ചെയ്യുവാന്‍ പഠിക്കവെ
എന്റെ സാരി എരിയുന്നാതയ് കണ്ടു
പുള്ളിക്കാരന്‍ ഒരുപള്ളികൂടംകുട്ടിയേപ്പോലെ
ചിരിക്കുന്നതായും കണ്ടു
ഉച്ചരിക്കപെടാത്ത വക്കുകള്‍
ഉള്‍ക്കൊള്ളുവാന്‍ പഠിക്കവെ
കാലം മൂളും പറുദീസാപാട്ടുകള്‍ കേട്ടു
നിരര്‍ത്ഥതകളില്‍ മന്ദാരങ്ങള്‍ വിടര്‍ന്നു
സന്തോഷങ്ങള്‍ക്കൊപ്പം ദുഖങ്ങളേയും
സ്നേഹിക്കുവാന്‍ പഠിക്കവെ
ചിരികളുടേയും കണ്ണീര്‍ത്തുള്ളികളുടെയും കടക്കാരിയായി
എത്ര ഭീമമായ പലിശനിരക്കുകള്‍
പുള്ളിക്കരന് ഇഷ്ടമുള്ള മീന്‍കൂട്ടാന്‍
വയ്ക്കുവാന്‍ പഠിയ്ക്കവേ
എന്റെ ഇഷ്ടാനിഷ്ടങ്ങളുടെ
ഉപ്പെങ്ങനെ ചേര്‍ക്കണം എന്നുമറിഞ്ഞു....
ഇങ്ങനെ പലതും പഠിയ്ക്കവെ
എങ്ങനെ പഠിയ്ക്കണം എന്ന് പഠിച്ചൂ
ജീവിതത്തെ എങ്ങനെ പഠിയ്ക്കണം എന്ന്
സ്നേഹത്തെ എങ്ങനെ പഠിയ്ക്കണം എന്ന്

7 comments:

www.sabuvarghese.com said...

ലളിതം വാചാലം ആശയ സമ്പൂര്‍ണം
:)

M.K.KHAREEM said...

എങ്ങനെ പഠിക്കണം? എങ്ങനെയാണ് പഠിക്കുക... ആശയം നന്ന്. പക്ഷെ ചില പദങ്ങള്‍ അസുഖകരം... പടിക്കവേ, പോകവേ, എന്നിങ്ങനെ പഴയ കാല രചന പോലെ... ആശംസകള്‍...

subid said...

think that i have failed:) ha..ha..

പൂജ്യം സായൂജ്യം said...

കത്തുന്ന സ്നേഹം കൈകാര്യം ചെയ്യുവാന്‍ പഠിക്കവെ

എന്റെ സാരി എരിയുന്നാതയ് കണ്ടു
പുള്ളിക്കാരന്‍ ഒരുപള്ളികൂടംകുട്ടിയേപ്പോലെ
ചിരിക്കുന്നതായും കണ്ടു

Sureshkumar Punjhayil said...

Athu nannayi... Ashamsakal...!!

പൂജ്യം സായൂജ്യം said...

thanks sureshe

പൂജ്യം സായൂജ്യം said...
This comment has been removed by the author.