Sunday, November 21, 2010

ഉപദേശം



നിലാവിനു ലഹരിയില്ല
ഉറക്കം വന്നില്ലെങ്കിലും സ്വപ്നം കാണാതെ ഉറക്കം നടിക്കുക
രാത്രിയിൽ ജനലുകൾ അടച്ചുറങ്ങുന്നതിന് പല കാരണങ്ങൾ ഉണ്ട്

ചുരിദാറിന്റെ പ്രധാനഭാഗം അരയിൽ മുറുകുന്ന വള്ളിയാണ്
ആൺകുട്ടികളോട് സൌഹൃദത്തെ പറ്റി സംസാരിക്കുക
നെഞ്ചിലെ രോമങ്ങൾ അസഹ്യമായാൽ ചുണ്ട് കടിച്ച് പിടിക്കുക

ആത്മാർത്ഥമായ് പ്രണയിക്കുക
എപ്പോഴും അതിന്റെ തകർച്ച കിനാവു കാണുക
പരാജയപ്പെട്ടാലും ഇല്ലെങ്കിലും രക്ഷപെടാൻ അതൊരു വഴി തുറന്നിടും

എപ്പോഴും നാളെയെ പറ്റിയും നാണയങ്ങളെയും പറ്റിയും ചിന്തിക്കുക
ബാക്കി എല്ലാ ചിന്തകളേയും നാണം കൊണ്ട് മറക്കുക

പിന്നെ എല്ല്ലാം എന്നോട് തുറന്ന് പറയുക
ഞാൻ വീണ്ടും ചേതോഹരങ്ങളായ ആ കള്ളങ്ങൾ കേൾക്കട്ടെ

7 comments:

Sreeni K R said...
This comment has been removed by the author.
Sreeni K R said...

ഈ ഉപദേശം കൊള്ളാം പൂജ്യമേ..ചിലത് എല്ലാവര്ക്കും ഉപയോഗിക്കാം..
പക്ഷെ ചിലത്..
ചില കാര്യങ്ങള്‍ നന്നേ ഇഷ്ട്ടപ്പെട്ടു..
പക്ഷെ ചിലത് ഒന്നും മനസ്സിലായതുമില്ല..
ആൺകുട്ടികളോട് സൌഹൃദത്തെ പറ്റി സംസാരിക്കുക
നെഞ്ചിലെ രോമങ്ങൾ അസഹ്യമായാൽ ചുണ്ട് കടിച്ച് പിടിക്കുക

ഇതാര്‍ക്കുള്ള ഉപദേശമാണ്..
എന്തായാലും.. ഒരു ഉണര്‍വുള്ള രചന സങ്കേതം .. ആശംസകള്‍.........

പൂജ്യം സായൂജ്യം said...
This comment has been removed by the author.
പൂജ്യം സായൂജ്യം said...

കാപട്യമാണ് സർവ്വം
ഈ ഉപദേശവും
ഞാനും
ഇതു കേട്ട് നിന്ന എന്റെ കൊച്ചും

kARNOr(കാര്‍ന്നോര്) said...

വരാൻ വൈകി.. വായിക്കട്ടെ..

പൂജ്യം സായൂജ്യം said...

:)

നിരഞ്ജന്‍.ടി.ജി said...

poojyam, you are definitely on the left side of the decimal point..and you have a point..!
Also I wonder..How,being an Indian 'poojyam' I was so late to discover you..