
നീ ഒരു പെണ്ണെങ്കില്‍
നിനക്കൊരു ജാരനുണ്ടെങ്കില്‍
അവന് അമരനായിരിക്കട്ടെ
അറിയുമൊ
എന്റെ പ്രിയപ്പെട്ടവന്
എന്റെ ജാരന്
ഇന്നലെ വൈകുന്നേരം മരിച്ചു പോയി.
എന്നിട്ടോ
ഞാനെന്റെ മൃതകാമുകന്റെ വീട്ടില്‍ ചെന്നപ്പോള്‍
അവന് ഏറ്റവും വെറുത്തിരുന്നവള്‍
അവന്റെ താളം നിലച്ച ചങ്കിന്കൂടില് കിടന്ന് മോങ്ങുന്നു.
ഒന്നു നിലവിളിച്ച് കരയുവാന്‍ കൂടിയാകാതെ ഞാന്‍ !
ഞാന്‍ അനുഭവിച്ച മരവിപ്പ് !
അതുകൊണ്ട്
അനുഭവത്തിന്റെ വെളിച്ചത്തില്‍ ആശംസിക്കട്ടെ
നീ ഒരു പെണ്ണെങ്കില്‍
നിനക്കൊരു ജാരനുണ്ടെങ്കില്‍
അവന് അമരനായിരിക്കട്ടെ
അല്ലെങ്കില്‍ നീ അവനു മുന്‍പെ മരിച്ചു പോകട്ടെ...
4 comments:
നീ ഒരു പെണ്ണെങ്കില്‍
നിനക്കൊരു ജാരനുണ്ടെങ്കില്‍
അവന് അമരനായിരിക്കട്ടെ
enikku jaranilla.......karanam njanoru pennalla......nalla kavitha
ella pennungaludeyum jaaranmaar amaranmaar ayirikkatte......
mmm......its different...weird...graciously crazy!!~
poojyam apoornamalla...athilaanu sayujyam!!~
nicely done!!~ cheers!!~
Post a Comment