
“കേട്ടോടിയെ
ഉച്ചയ്ക്ക് ഊണും കഴിഞ്ഞിട്ട്
ഇച്ചിരി പാട്ടും കേട്ട്
കിടക്കുമ്പോഴല്ലിയോ
ഒരു പയ്യന്‍ മതിലും ചാടി വന്ന്
എന്റെ ഒരു അടിപ്പാവാട അയേന്ന്
എടുത്തും വച്ച്
തിരിച്ച് മതില് ചാടിപോയെ.
ജനലിക്കൂടേ കണാന്മേലായോ
നല്ലരു തക്കിടിമുണ്ടന്‍
എനിക്കൊരു സന്തോഷം തോന്നി...
എന്നു പറഞ്ഞാല്‍ തോന്നിവാസമാണ് ...
അറിയാം,
പക്ഷെ സത്യമതായിപ്പോയി , എന്തോ ചെയ്യാനാ ?
ഞാന്‍ അഹങ്കരിച്ച് നടന്നു പോയി
അധികം നടക്കുവാന്‍ ദൈവം തമ്പുരാന്‍ അനുവദിച്ചില്ല കേട്ടോ
ദൈവത്തിനു നന്ദി.
രാത്രിയില്‍
വെള്ളം കുടിക്കാന്‍ എഴുന്നേറ്റപ്പോള്‍
ഒളിച്ച് കെട്ടതാണെ,
മോളൊണ്ട് ഫോണില്‍ ആരാണ്ടോട് പറയുന്നു
“എട അതെന്റെയല്ലാരുന്നു, അമ്മേടെയാരുന്നു മണ്ടാ, അപ്പോ ബെറ്റ് പൊട്ടിയെ
എപ്പഴാ ചെലവ്.................ഇയ്യ്യ്യേ ച്ഛേ”
അഹങ്കാരത്തിന്റെ വഴിയില്‍ അധികം നടത്താതിരുന്നതിന്
ദൈവത്തിനൊരു
നന്ദി പറഞ്ഞിട്ട്
ഞനൊറ്റ അലറിച്ച
“ആരാടിയവന്‍ ?!!
നിന്റെയൊരു മൊവീല് !!!”
പെണ്ണ് വെരണ്ട് ...”
8 comments:
nee poojyamalla penne.........
onaasamsakal.........
സൂപ്പര്‍... ആശംസകളോടെ
what is this thing...
stupidity....
"നിശബ്ദനായിരിക്കൂ"-നു ശേഷമുള്ള
'പൂജ്യ'ത്തിന്റെ ഒരു നല്ല രചന!!! നല്ല പരീക്ഷണം...
ആശംസകള്‍....
lolzz..so funny!!~ ;)
hehehehe rassaaayirikkunu....
mmmmmmmmmmm.........
manoharam...
Post a Comment